പരിസ്ഥിതി പ്രവർത്തകയായ കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ. പരിസ്ഥിതി-വനവത്കരണം എന്നിവയ്ക്കുള്ള സംഭാവനയ്ക്കാണ് പുരസ്‌കാരം. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് വീടിനോട് ചേർന്നുള്ള അഞ്ച് ഏക്കറോളം സ്ഥലത്ത് വനമുണ്ടാക്കിയതാണ് ദേവകിയമ്മയെ പുരസ്‌കാരത്തിനർഹയാക്കിയത്.

മൂവായിരത്തിലധികം ഔഷധ സസ്യങ്ങളും വൻമരങ്ങളുമാണ് ദേവകിയമ്മ വളർത്തിയെടുത്തത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള മികച്ച പ്രവർത്തനത്തിന് 2018ൽ കേന്ദ്ര സർക്കാരിന്റെ നാരീ ശക്തി പുരസ്‌കാരത്തിനും ദേവകി അമ്മ അർഹയായിരുന്നു.

ദേവകി അമ്മയുൾപ്പെടെ 45 പേർക്കാണ് ഇത്തവണത്തെ പത്മശ്രീ പുരസ്കാരം. അൺസങ് ഹീറോസ് വിഭാഗത്തിലാണ് പുരസ്കാരം. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആർ. കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു.

അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്‌വദാസ് റായ്‌ക്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്മീർ), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്) തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *