എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് എൻസിപി കേരള ഘടകം നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ. വിമാന ദുരന്തം ഞെട്ടിക്കുന്നതാണ്. അജിത് പവാറുമായി സഹോദര തുല്യമായ ബന്ധമാണ് തനിക്ക്. സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് ഉള്ളതെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. വിയോ​ഗത്തിൽ കുടുംബാം​ഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും എ കെ ശശീന്ദ്രൻ.

“മഹാരാഷ്ട്രയിലെ കരുത്തനായ നേതാവായിരുന്നു. കഴിഞ്ഞ 20 വർഷമായി ഒരുമിച്ച് പ്രവർത്തിച്ചു വരുകയായിരുന്നു. രാഷ്ട്രീയ വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും നല്ല ബന്ധം പുലർത്തി. അഭ്യൂഹങ്ങൾ പലതും പരക്കുന്നുണ്ടെങ്കിലും അതൊന്നും രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അതെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാൻ ഉണ്ടെന്ന് തന്നെയാണ് കരുതുന്നത്. എൻസിപി കേരള ഘടകത്തിന്റെ അനുശോചനം അറിയിക്കുന്നു. അജിത് പവാറിൻ്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്ക് വഴിവയ്ക്കും”, എ കെ ശശീന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *