തൃശൂർ: മുള്ളൂർക്കരയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരില്‍ മൂന്നാമത്തെയാളും മരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം. സഹോദരിമാരിൽ രണ്ടാമത്തെയാളായ ജാനകിയാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഇളയ സഹോദരി സരോജിനി വെള്ളിയാഴ്ചയും മൂത്ത സഹോദരി ദേവകി ശനിയാഴ്ചയുമാണ് മരിച്ചത്. വാർദ്ധക്യ കാലത്തെ ഒറ്റപ്പെടലിനെയും നിരാശയെയും തുടർന്നാണ് മൂവരും കഴിഞ്ഞ വെള്ളിയാഴ്ച ജീവനൊടുക്കാൻ ശ്രമിച്ചത്.
ജനുവരി 30നാണ് വിഷം കഴിച്ച സഹോദരിമാരെ അവശനിലയിൽ അയൽവാസികൾ കണ്ടെത്തിയത്. മണ്ഡലംകുന്ന് സ്വദേശി സരോജനി, സഹോദരിമാരായ ജാനകി, ദേവകി എന്നിവരായിരുന്നു കൂട്ടത്തോടെ ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് ചെറുതുരുത്തി പൊലീസിനെയും, പഞ്ചായത്ത് മെമ്പറേയും വിവരം അറിയിച്ചു. മെമ്പർ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. സരോജനി അന്ന് തന്നെ മരിച്ചിരുന്നു. ജാനകിയും ദേവകിയും ഗുരുതരാവസ്ഥയിൽ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്
