ലൈംഗിക പീഡനക്കേസിൽ പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊതിഞ്ഞു സംരക്ഷിച്ച് കോൺഗ്രസ്. രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കത്തെ എതിർക്കാൻ യുഡിഎഫിൽ തീരുമാനമായി. യുഡിഎഫ് പാർലമെൻററി പാർട്ടിയിലാണ് തീരുമാനമെടുത്തത്. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വ‍ഴക്കമില്ലെന്ന ന്യായം ഉന്നയിച്ചാവും രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കത്തെ യുഡിഎഫ് എതിർക്കുക.

എത്തിക്സ് കമ്മറ്റി അധികാരപരിധി കടന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും അഭിപ്രായപ്പെട്ടേക്കും. അതേസമയം, രാഹുലിനെ പുറത്താക്കിയ നടപടിയിൽ മാറ്റമില്ല. കോൺഗ്രസ് നിലപാടിനോട് ഘടകകക്ഷികളും യോജിപ്പ് അറിയിച്ചെന്നാണ് വിവരം. റോജി എം ജോണും യു എ ലത്തീഫുമാണ് എത്തിക്സ് കമ്മറ്റിയിൽ എതിർക്കുക.

Leave a Reply

Your email address will not be published. Required fields are marked *