തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ്സിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇയെ മർദ്ദിച്ച സംഭവത്തിൽ എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിൽ (24) അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി ട്രെയിൻ ആലപ്പുഴയിലെ തുറവൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം നടന്നത്. റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെത്തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രതി ടിടിഇയെ കയ്യേറ്റം ചെയ്യുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച റെയിൽവേ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും ഷാഹിൽ അതിക്രമം നടത്തി. തുടർന്ന് എറണാകുളം റെയിൽവേ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *