കൊല്ലം പുത്തൂരിൽ 16 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. പ്രതി നടത്തിയത് കരുതിക്കൂട്ടിയുള്ള ലൈംഗിക അതിക്രമമാണ് എന്നാണ് കണ്ടെത്തൽ.

സംഭവ സമയം ജ്യോതിഷാലയത്തിൽ ഉണ്ടായിരുന്ന മുരാരിയുടെ ഭാര്യയുടേയും അമ്മയുടേയും മൊഴിയെടുക്കും. പ്രതിയുടെ വിശദമായ മുൻകാല പശ്ചാത്തലവും അന്വേഷണ സംഘം പരിശോധിക്കും. കൂടാതെ ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം നടത്തും.

രാജൻ ബാബുവിന്റെ വീട്ടിലെ മുറിയിൽ കണ്ടെത്തിയ രക്തകറ ആരുടേതാണെന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *