പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ്‌ ജാഥയിൽ ആദ്യം പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ വേദിയിൽ പ്രതിഷേധിച്ച്‌ ഷാഫി പറമ്പിൽ. നാടകീയ രംഗങ്ങളാണ് വേദിയിൽ അരങ്ങേറിയത്. ജാഥ കുറ്റ്യാടിയിലെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. പ്രതിഷേധിച്ച്‌ വേദിയിൽ നിന്നിറങ്ങിപ്പോകാൻ ശ്രമിച്ച ഷാഫിയെ നേതാക്കൾ ഇടപെട്ട്‌ പിടിച്ചുനിർത്തി. സതീശനുശേഷം വിളിച്ചപ്പോൾ ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ച്‌ മടങ്ങുകയും ചെയ്തു.

അധ്യക്ഷനായിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ്‌ കക്കട്ടിൽ സതീശൻ എത്തിയതോടെ അദ്ദേഹത്തെ പ്രസംഗിക്കാനായി വിളിക്കുകയായിരുന്നു. എന്നാൽ സംസാരിക്കാൻ തയ്യാറായി മൈക്കിനടുത്തേയ്ക്ക്‌ എത്തിയ ഷാഫി ഇതോടെ രോഷാകുലനായി.

പാറയ്ക്കൽ അബ്ദുള്ള, ഡിസിസി പ്രസിഡന്റ്‌ പ്രവീൺകുമാറുമടക്കമുള്ള നേതാക്കൾ പിന്തിരിപ്പിക്കൻ ശ്രമിച്ചെങ്കിലും ഷാഫി വേദിയിൽ നിന്നിറങ്ങി പോകാൻ ശ്രമിച്ചു. നേതാക്കൾ ഇടപെട്ട്‌ അനുയിപ്പിച്ചാണ്‌ സതീശന്റെ പ്രസംഗം കഴിയും വരെ ഷാഫിയെ വേദിയിൽ പിടിച്ചുനിർത്തിയത്‌.

ഇനി താൻ പ്രസംഗിക്കാനില്ലെന്ന്‌ പ്രഖ്യാപിച്ച ഷാഫി അധ്യക്ഷന്റെ തടഞ്ഞു നിർത്തുകയും ചെയ്തു. പിന്നിട് പ്രമോദ്‌ കക്കട്ടിൽ ഷാഫിയെ പ്രസംഗിക്കാൻ വിളിച്ചെങ്കിലും താൻ സംസാരിക്കുന്നില്ലെന്ന്‌ പറഞ്ഞ്‌ തുടങ്ങിയ ഷാഫി ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *