അഹമ്മദാബാദ് വിമാനദുരന്തത്തിൽ അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി സുപ്രീം കോടതി. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്. ഡ്രീംലൈനറിനെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ വിമാനങ്ങളിൽ ഒന്നായി കണക്കാക്കിയിരുന്ന കാലമുണ്ടായിരുന്നു വെന്ന് ചീഫ് ജെസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുമടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പൈലറ്റിലൊരാളുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി നിര്‍ദേശം. അതേസമയം 787 വിമാനങ്ങള്‍ സുരക്ഷിതമല്ലെന്നും ഇവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് 8000ത്തോളം പേരടങ്ങുന്ന പൈലറ്റ്സ് അസോസിയേഷൻ സംഘടനയുടെ ആവശ്യം.

ജൂണ്‍ 12-ന് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ബോയിങ് 787-8 ഡ്രീംലൈനര്‍ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും കൊല്ലപ്പെട്ടു.2009-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ച ശേഷം ബോയിങ് 787 ഉള്‍പ്പെട്ട ആദ്യത്തെ ദാരുണമായ അപകടമാണിത്. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്ന് വീണത്.

Leave a Reply

Your email address will not be published. Required fields are marked *