എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അടുക്കള കയറാൻ മാത്രമാണിപ്പോൾ സമയമെന്ന് പരിഹാസവുമായി മന്ത്രി വി. ശിവൻകുട്ടി. കെ സി വേണുഗോപാലിന് ഇപ്പോൾ അടുക്കള കയറാൻ മാത്രമാണ് സമയം. അടുക്കളയിൽ നിന്ന് പുറത്തിറങ്ങാൻ സമയമില്ല. എങ്ങനെയാണ് കപ്പ വേവുന്നത്, മീൻ വേവുന്നത് എന്നാണ് ചോദിക്കുന്നതെന്നും വി ശിവൻകുട്ടി പരിഹസിച്ചു.

കെ സി വേണുഗോപാൽ ചെയ്യുന്നതും ബിജെപി ചെയ്യുന്നതും ഒരേ കാര്യമാണെന്നും ശിവൻകുട്ടി പറഞ്ഞു. ആരെങ്കിലും പാർട്ടിയിൽ വരുന്നോ എന്ന് ഫോൺ ചെയ്ത് ചോദിക്കുന്നതാണ് ജോലി. ജനാധിപത്യ വിരുദ്ധ പ്രവർത്തനമാണ് കെ സി വേണുഗോപാലിൻ്റേതെന്നും ശിവൻകുട്ടി പറഞ്ഞു.

വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള കെ സി വേണുഗോപാലിൻ്റെ ദൃശ്യങ്ങൾ ചർച്ചയായിരുന്നു. അടുക്കളയിൽ കയറി കപ്പ കഴിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. വിലക്കയറ്റിലെ വീട്ടമ്മമാരുടെ പരാതി നേരിട്ട് കേൾക്കുകയായിരുന്നു കെ.സി.വേണുഗോപാൽ. വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്‍റെ വേറിട്ട പ്രതിഷേധ പരിപാടിയുടെ ഭാഗമായായിരുന്നു സന്ദര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *