തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം. ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു തീപിടിത്തം ഉണ്ടായത്. വിഴിഞ്ഞം, ചാക്ക, തിരുവനന്തപുരം ഫയർ സ്റ്റേഷനുകളിൽ നിന്നും അ​ഗ്നി രക്ഷാ ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 70 ഏക്കർ പുരയിടത്തിലാണ് തീപിടിത്തം ഉണ്ടായത്.

ഇന്ന് പുലർച്ചെ 6 ഓടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. പുക ഉയരുന്നത് കണ്ടതോടെ സമീപവാസികൾ ആണ് അ​ഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചത്. തീ പൂർണമായും നിയന്ത്രണവിധേയമായെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ നിയന്ത്രണവിധേയമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *