കോടതിയലക്ഷ്യ ഹർജിയിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശം. യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ കെ എസ് അനിൽകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. സിൻഡിക്കേറ്റ് തീരുമാനത്തിൽ തുടർനടപടി എടുക്കാത്തതിലാണ് കോടതിയലക്ഷ്യ ഹർജി.
അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി പുന:പരിശോധിക്കാൻ സിൻഡിക്കേറ്റിനോട് കോടതി നിർദേശിച്ചിരുന്നു. സിൻഡിക്കേറ്റ് തീരുമാനം പുന:പരിശോധിച്ചെങ്കിലും വിസി തീരുമാനം അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ച് മുൻ രജിസ്ട്രാർ ഹൈക്കോടതിയെ സമീപിച്ചത്. വിസിക്കെതിരെ പ്രഥമ ദൃഷ്ടിയാൽ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
