കേരള സർവകലാശാല വിസിയുടെ തെറ്റായ നിലപാടുകൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഹൈക്കോടതി വിധി ലംഘിച്ച് വിസി സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വി സി മോഹനൻ കുന്നുമ്മലാണ് യോഗം പിരിച്ച് വിട്ട് ഇറങ്ങിപ്പോയത്.
അജണ്ടയിലേക്ക് കടക്കാൻ കഴിയാതെ സിൻഡിക്കേറ്റ് യോഗം പാതി വഴിയിലായി. രജിസ്ട്രാറുടെ നിയമനം തടഞ്ഞതിനെതിരെ ഇടത് അംഗങ്ങൾ എതിർത്തിരുന്നു. 19 പേർ പങ്കെടുത്ത യോഗം വിസി അട്ടിമറിച്ചതായി ഇടത് അംഗങ്ങൾ പറഞ്ഞു. കോറം ഇല്ലെന്ന് വ്യാജ രേഖ ചമയ്ക്കാനായിരുന്നു വിസിയുടെ നീക്കം.
കഴിഞ്ഞ കുറച്ച് നാളായി വിദ്യാർഥികൾക്കെതിരെ വിസി നടത്തുന്ന പകപോക്കലിന്റെ ഫലമായി വലിയ പ്രതിഷേധമാണ് സർവകലാശാലയിൽ നടന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളടക്കം ചർച്ചയാകുന്ന നിർണായക യോഗമായിരുന്നു. സർവകലാശാല കലോത്സവം ഉൾപ്പെടെ അട്ടിമറിക്കാനുള്ള നീക്കമാണ് വിസിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധവും ഉണ്ടായിരുന്നു.
