നാല് പതിറ്റാണ്ട് കാലത്തോളം കോഴിക്കോടൻ പലഹാരം തയ്യാറാക്കി ശ്രദ്ധേയയായ പി എൻ എം സൈനബി നൂർ (82) അന്തരിച്ചു. പ്രശസ്തമായ സെയ്ൻസ് ഹോട്ടൽ ഉടമയാണ്.  മലബാറിന്റെ തനത് രുചിക്കൂട്ടുകളാല്‍ പലഹാരങ്ങളും നിരവധി ബിരിയാണികളും അവതരിച്ച സൈനബി നൂര്‍ ഹോട്ടല്‍ നടത്തുന്നതില്‍ സ്ത്രീകള്‍ മടിച്ചു നില്‍ക്കുന്ന കാലത്താണ് ഈ രംഗത്തെത്തിയത്.

അരീക്കാടുള്ള സഹോദരിയുടെ വസതിയിൽ വെച്ചാണ് പി എൻ എം സൈനബി നൂർ മരണപ്പെട്ടത്. പരേതനായ നൂർ മുഹമ്മദാണ് ഭർത്താവ്.

ഷിറിൻ മുസ്തഫയാണ് മകള്‍. മുസ്തഫ (മൂർപ്പാള വീട്ടിൽ) മരുമകനാണ്. സഹോദരങ്ങൾ: പി.എൻ.എം. ജാഫർ, ദാവൂദ്, ഖദീജ, ഹലീമ എന്നിവരാണ് സഹോദരങ്ങൾ. പരേതരായ ആലിക്കോയ, മാമുക്കോയ, ആയിശബി എന്നിവരും സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *