നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കാൻ സാധ്യത. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം സുഗമമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പ്രതിപക്ഷം സഹകരിക്കാത്ത സാഹചര്യത്തിലാണ് സഭ സമ്മേളനം അവസാനിപ്പിക്കുന്നത്. ശബരിമല വിഷയത്തിൽ ഊന്നി സഭ സ്തംഭിപ്പിക്കാൻ മാത്രം ശ്രമിക്കുന്ന പ്രതിപക്ഷം ഒരു ഘട്ടത്തിൽ പോലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാൻ തയ്യാറായിട്ടില്ല ഇതുവരെ. പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് ധനാഭ്യർത്ഥന പാസാക്കിയാകും സഭ പിരിയുക.

Leave a Reply

Your email address will not be published. Required fields are marked *