കേരളത്തെയും മുസ്ലിം മതവിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്ന ‘കേരള സ്റ്റോറി 2’ എന്ന സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച സിനിമ പുറത്തിറക്കാനുള്ള നിർമാതാക്കളുടെ നീക്കം കോടതി സ്റ്റേ ചെയ്തു. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്ന് കോടതി നിര്‍ദേശിച്ചു. ഹർജിക്കാരുടെ വാദങ്ങളിൽ കഴമ്പുണ്ട്. സിനിമ പുറത്തിറങ്ങിയാല്‍ കേരളത്തിന്റെ മതസൗഹാര്‍ദത്തെ ബാധിക്കാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
