തിരുവനന്തപുരം ബൈപ്പാസിൽ കണ്ടെയ്‌നറിൽ നിന്ന് ജിപ്‌സം ബോർഡുകൾ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശിയാണ് അപകത്തിൽ മരിച്ചത്.
ദേശീയപാതയിൽ ലുലുമാളിന് എതിർവശം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ മറ്റ് രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ബോർഡുകൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
