മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണിക്കൃഷ്ണന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇന്ന് രാവിലെ ഒൻപതിന് കോഴിക്കോട് മനാരി ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
വാർധക്യ സഹജമായ അസുഖങ്ങള്‍ മൂലം സ്വകാര്യ ആശുപത്രയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം പുലർച്ചെ 2.45നാണ് കെ പി ഉണ്ണികൃഷ്ണൻ വിടവാങ്ങിയത്.
