അങ്കമാലിയിൽ കോളേജ് വിദ്യാർഥിനി ജസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതി ഡോ. സിറിയക്കിനായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. പ്രതി വിദേശത്തേയ്ക്ക് കടക്കുന്നത് തടയാനാണ് ഈ നീക്കം. അപകടം നടന്ന് നാല് ദിവസമായിട്ടും പ്രതി ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണം വിദേശ രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നത്. സിറിയക്കിന്റെ നാടായ കോട്ടയം അതിരമ്പുഴയ്ക്ക് പുറമേ, ഏലപ്പാറയിലെ ബന്ധുവീട്ടിലടക്കം പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

എടവനക്കാട് സ്വദേശിനിയായ ജസ്‌ലിയ (19) അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായിരുന്നു. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ജസ്‌ലിയ, തന്റെ പഠനച്ചെലവുകൾക്കായി അങ്കമാലിയിലെ ഒരു പിസ വിപണന ശാലയിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. ജോലിയുടെ സൗകര്യാർത്ഥം കോളേജ് ഹോസ്റ്റലിലായിരുന്നു താമസം.

അപകടം നടന്നത് ഫെബ്രുവരി 28-ന് കഴിഞ്ഞ ഫെബ്രുവരി 28-ന് രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ചാണ് ജസ്‌ലിയ സഞ്ചരിച്ചിരുന്ന വാഹനത്തിൽ കാർ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. മകളുടെ വേർപാടിലും അഞ്ചുപേർക്ക് പുതുജീവൻ നൽകിക്കൊണ്ട് ജസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *