പാചക വാതക പ്രതിസന്ധിയിൽ സംസ്ഥാനത്ത് വലിയ ആശങ്കയുണ്ടെന്ന് മന്ത്രി ജി ആർ അനിൽ. ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എൽപിജിയില്ലാത്ത ഒരു വീടുകളുമില്ല. ഈ സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുഴുവൻ എണ്ണക്കമ്പനി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് എണ്ണക്കമ്പനികൾ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാചകവാതക ക്ഷാമമില്ലെന്ന് പെട്രോളിയായ മന്ത്രി ഹർദീപ് സിങ്ങ് പുരിയുടെ പ്രസ്താവനയ്ക്കും അദ്ദേഹം മറുപടി പറഞ്ഞു. കേരളത്തിലെ പെട്രോളിയം ചുമതലയുളള മന്ത്രി സുരേഷ് ഗോപി ഈ സാഹചര്യമൊക്കെ കണ്ണ് തുറന്ന് കാണണമെന്നും വലിയ പ്രതിസന്ധി നിൽക്കുമ്പോൾ കേന്ദ്രമന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടതെന്നും അദ്ദേഹം ആരാഞ്ഞു.

രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ലെന്നും ആവശ്യത്തിനുണ്ടെന്നും 40 രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നുവെന്നുമാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ്ങ് പുരി പാർലമെൻ്റിൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *