കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നല്കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ നിരീക്ഷണത്തിനുമായി പ്രവര്‍ത്തനമാരംഭിച്ച മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി) യോഗം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. അച്ചടി-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പുറമെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും നിരീക്ഷിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതം രാജ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, കെ.എസ്.ഐ.ടി.എം ജില്ലാ പ്രോജക്റ്റ് മാനേജര്‍ എന്‍ എസ് അജിഷ, ആകാശവാണി റീജ്യണല്‍ ന്യൂസ് യൂണിറ്റ് റീഡര്‍ ആന്‍ഡ് ട്രാന്സ്ലേറ്റര് സി അനില്‍ കുമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം പി പ്രശാന്ത്, അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.
ജില്ലാ പഞ്ചായത്തിലെ വെര്‍ച്വല്‍ ക്ലാസ് റൂമിലാണ് എം.സി.എം.സി-മീഡിയ സെല്ലിന്റെ പ്രവര്‍ത്തനം. ഇ-മെയില്‍: mediacellkozhikode@gmail.com.
