കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് ഒരു ലക്ഷം പോസ്റ്ററുകളാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ തയ്യാറാക്കി കാത്തിരുന്നത്. പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രിൻ്റ് ചെയ്തതിന് ശേഷമാണ് സ്ഥാനാർഥി പട്ടികയിൽ തൻ്റെ പേരില്ലെന്ന് അറിഞ്ഞതെന്ന് ജോസഫ് വാഴക്കൻ പറഞ്ഞു. നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് ഒരു ലക്ഷം പോസ്റ്ററുകളും 2500 ഫ്ലെക്സ് ബോർഡുകളും തയ്യാറാക്കിയത്. കേന്ദ്ര നേതൃത്വത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം തൻ്റെ പേര് വെട്ടാൻ കാരണമെന്നും ജോസഫ് വാഴക്കൻ പറഞ്ഞു.

പിആർ വർക്കുകൾ സ്ഥാനാർഥിയെ തീരുമാനിക്കുന്ന കാലമാണിതെന്ന് ജോസഫ് വാഴക്കൻ പറഞ്ഞു. എതിരാളിയെ തകർക്കാൻ ഉള്ള പിആർ വർക്കും ഇപ്പോൾ ഉണ്ട്. കഴിഞ്ഞ തവണ മൂവാറ്റുപുഴയിൽ നിന്ന് മാറി നിൽക്കാൻ പറഞ്ഞപ്പോഴും താൻ മറുത്തൊന്നും പറഞ്ഞില്ലെന്നും ജോസഫ് വാഴക്കൻ പറഞ്ഞു.

പട്ടിക പുറത്തുവന്നതോടെ എറണാകുളം ജില്ലയിലെ പ്രമുഖ നേതാക്കൾക്കിടയിൽ ശക്തമായ അതൃപ്തി നിലനിൽക്കുന്നുണ്ട്. മനോജ് മൂത്തേടനെ പെരുമ്പാവൂരിൽ സ്ഥാനാർഥി ആക്കിയതോടെ സിറ്റിങ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളി അതൃപ്തിയിലാണ്. കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിന് പിന്നാലെ ഇപ്പോൾ നിയമസഭാ സ്ഥാനാർഥി നിർണയത്തിലും തഴയപ്പെട്ടതിൽ ദീപ്തി മേരി വർഗീസിനും അതൃപ്തിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *