ഇന്നലെ കോന്നിയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വ്യാജവാർത്തകളെ തള്ളിക്കളഞ്ഞ് പരിപാടിയ്ക്കിടെ സദസ്സിൽ നിന്നും മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച ദാസ് പി. ജോർജ്ജ്. തെറ്റ് തന്റെ ഭാഗത്തതായിരുന്നെന്നും എന്നാൽ മകനെ പിതാവ് ശാസിക്കുന്നത് പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ശാസിച്ചതെന്നാണ് ജോർജ്ജ് വ്യക്തമാക്കിയത്.
കിഫ്ബി പദ്ധതികൾക്കുള്ള ഫണ്ടുകൾ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുന്ന സാഹചര്യത്തിൽ പണം എങ്ങനെ കണ്ടെത്തും എന്നാണ് താൻ ചോദിക്കാൻ ഉദ്ദേശിച്ചത്. എന്നാൽ പരിപാടിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തുന്നത് പോലെയാണ് താൻ ചോദ്യം ചോദിച്ചതെന്നും ആ തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും ജോർജ് വ്യക്തമാക്കി.
തന്നെ പോലീസ് പിടിച്ചുവെന്ന് കള്ളം പ്രതിപക്ഷം പ്രചരിപ്പിച്ചത് നാലു വോട്ട് കിട്ടാൻ വേണ്ടിയാണെന്നും , പ്രതിപക്ഷ നേതാവിന്റെ സാധാരണക്കാരോടുള്ള പെരുമാറ്റം പരിശോധിച്ചിട്ടു വേണം മുഖ്യമന്ത്രിക്ക് എതിരെ വാളോങ്ങാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എല്ലാ ചാലനുകൾ സതീശൻ പറയുന്നതുകൂടി കൊടുക്കണം എന്നാൽ മാത്രമേ പിണറായി വിജയൻ ആര് സതീശൻ ആര് എന്ന് മനസ്സിലാവുകയുള്ളൂ.” മുഖ്യമന്ത്രിയുടെ പ്രസംഗം പൂർണമായി കേട്ട ശേഷമാണ് താൻ മടങ്ങിയത് എന്ന് പറഞ്ഞ ജോർജ്ജ്, തുടർഭരണം ഉറപ്പാണെന്നും കൂട്ടിച്ചേർത്തു.
