നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക വരണാധികാരി അംഗീകരിച്ചു. ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ നൽകിയ പരാതി തള്ളിക്കൊണ്ടാണ് പത്രിക സ്വീകരിച്ചത്. പരാതിയെത്തുടർന്ന് താൽക്കാലികമായി മാറ്റിവെച്ച സൂക്ഷ്മപരിശോധന ഒടുവിൽ വിശദമായ പരിശോധനകൾക്ക് ശേഷമാണ് പൂർത്തിയാക്കിയത്.

പത്രിക അംഗീകരിച്ചെങ്കിലും നിയമപോരാട്ടം തുടരുമെന്ന് കെ.എസ്. ശബരീനാഥൻ വ്യക്തമാക്കി. കോടികളുടെ സ്വത്തുണ്ടാകുന്നത് കുറ്റമല്ലെന്നും എന്നാൽ അത് എന്തിനാണ് മറച്ചുവെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഗുരുതരമായ ക്രിമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. എൻഡിഎയുടെ അക്കൗണ്ട് പൂട്ടിക്കാൻ ലഭിച്ച ഈ ‘സുവർണ്ണാവസരം’ സിപിഎം ഉപയോഗിക്കാത്തത് അവർ തമ്മിലുള്ള രഹസ്യ ധാരണ (ഡീൽ) കൊണ്ടാണെന്നും ശബരീനാഥൻ ആരോപിച്ചു. മുതിർന്ന നേതാക്കളുമായി ആലോചിച്ച് അടുത്ത നിയമനടപടികളിലേക്ക് നീങ്ങാനാണ് യുഡിഎഫ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *