സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റ് ചെയ്തു. ആലുവ റൂറൽ സൈബർ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കെ ജെ ഷൈനിനെതിരായി അപവാദ പ്രചാരണം നടത്തിയ കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിന്റെ ഉയമയാണ് യാസർ എടപ്പാൾ.

വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുസ്ലീം ലീ​ഗ് വിഭാ​ഗം സൈബർ പ്രചാരകനാണ്. ഇതേ കേസുമായി ബന്ധപ്പെട്ട് നേരത്തെ കെ എം ഷാജഹാൻ, ഒപ്പം പ്രാദേശിക നേതാവായ സി കെ ​ഗോപാലകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്. ഇതേ യൂട്യൂബറിനെ 2021-ൽ കെ ടി ജലീലിന് എതിരെ അപവാദ പ്രചാരണം നടത്തിയ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *