കോണ്‍ഗ്രസിന് ആർഎസ്എസുമായി ബന്ധമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കള്ളം പറയുന്നതാണ് വി ഡി സതീശൻ്റെ മുഖമുദ്രയെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ആർഎസ്എസിനെ ശക്തമായി എതിർക്കുന്നത് സിപിഐഎമാണ്. ആർഎസ്എസുമായി ബന്ധമുള്ള പാർട്ടി യുഡിഎഫാണ്.
നേമത്ത് ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഐഎമ്മാണ്. വോട്ട് കണക്ക് പരിശോധിച്ചാൽ ആരാണ് ബി ജെ പിയെ ജയിപ്പിച്ചത് എന്ന് മനസിലാവും. ഈ തെരഞ്ഞെടുപ്പിൽ വികസന നിലപാടിനെതിരെ നിലപാടെടുത്ത ഏക പ്രതിപക്ഷം ഇവിടെയാണ്. രാവിലെ എണീറ്റാൽ നുണ പറയലാണ് സതീശന്റെ പണിയെന്ന് അദ്ദേഹം വിമർശിച്ചു. വർഗീയതയ്ക്കെതിരാണെന്ന് സതീശൻ പറയുകയും ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടുകയും ചെയ്യുന്നു.
കെ എം ഷാജിയെക്കുറിച്ചും അദ്ദേഹം വിമർശിച്ചു. കെ എം ഷാജി എവിടെ മത്സരിച്ചാലും വർഗീയത ആവർത്തിക്കും. വർഗീയതയുടെ മുഖമുദ്രയാണ് ഷാജിയെന്ന് അദ്ദേഹം പറഞ്ഞു.
