നിയമസഭ തിരഞ്ഞെടുപ്പില്‍ കന്നി വോട്ട് ചെയ്യാനെത്തുന്നവരെ വരവേല്‍ക്കാന്‍ ഹല്‍വയുമായി തിരഞ്ഞെടുപ്പ് കമീഷന്‍. ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുത്ത ഓരോ ബൂത്തുകളിലാണ് ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് മധുരം നല്‍കുക. കന്നി വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും അവരെ അഭിനന്ദിക്കാനുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രഖ്യാപിച്ച ‘വോട്ട് സ്വീറ്റന്‍ഡ് കേരള’ ക്യാമ്പയിനിന്റെ ഭാഗമായാണ് മധുരവിതരണം. ഇതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളില്‍ 200 ഹല്‍വ പാക്കറ്റുകള്‍ എത്തിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരോ വോളണ്ടിയര്‍മാരോ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് കന്നി വോട്ടറാണെന്ന് ഉറപ്പുവരുത്തിയ ശേഷമാകും പ്രത്യേകമായി ബ്രാന്‍ഡ് ചെയ്ത ‘ഫുള്‍വ-ഹല്‍വ’ നല്‍കുക. ഇതിനായി അധിക വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും.
കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ ഒരുക്കിയ ബൂത്തുകള്‍ -മണ്ഡലം, ബൂത്ത്, ബ്രാക്കറ്റില്‍ ബൂത്ത് നമ്പര്‍, കന്നിവോട്ടര്‍മാരുടെ എണ്ണം ക്രമത്തില്‍:
- വടകര: സെന്റ് ആന്റണീസ് ജെ.ബി സ്‌കൂള്‍ (156), 37
- കുറ്റ്യാടി: പാളയാട് എല്‍.പി സ്‌കൂള്‍ (222), 35.
- നാദാപുരം: നാദാപുരം ഗവ. യു.പി സ്‌കൂള്‍, എന്‍.ആര്‍.ഇ.പി ബില്‍ഡിങ് (225), 17.
- കൊയിലാണ്ടി: കോരപ്പുഴ ഗവ. ഫിഷറീസ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ (220), 6.
- പേരാമ്പ്ര: കീഴരിയൂര്‍ യു.പി സ്‌കൂള്‍ (156), 23.
- ബാലുശ്ശേരി: മൂലാട് ഹിന്ദു എയ്ഡഡ് എല്‍.പി സ്‌കൂള്‍ (29), 24.
- എലത്തൂര്‍: പറമ്പില്‍കടവ് മുഹമ്മദ് അബ്ദുറഹിമാന്‍ മെമോറിയല്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍ (208), 60.
- കോഴിക്കോട് നോര്‍ത്ത്: എ.എം.എല്‍.പി സ്‌കൂള്‍ ചെലവൂര്‍, മൂഴിക്കല്‍ (135), 39.
- കോഴിക്കോട് സൗത്ത്: കല്ലായി ഗവ. ഗണപത് എച്ച്.എസ്.എസ് (122), 47.
- ബേപ്പൂര്‍: ചുങ്കം ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (156), 21.
- കുന്ദമംഗലം: പാറമ്മല്‍ മുഹിമ്മത്തുല്‍ മുസ്‌ലിമീന്‍ മദ്രസ, മാവൂര്‍ (154), 39.
- കൊടുവള്ളി: ഗവ. മാപ്പിള എല്‍.പി സ്‌കൂള്‍, വെളിമണ്ണ (54), 26.
- തിരുവമ്പാടി: സെന്റ് സെബാസ്റ്റിയന്‍ ഹൈസ്‌കൂള്‍, കൂടരഞ്ഞി (106), 22.
