പാലക്കാട്: വോട്ടിന് പണം നൽകിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. വിജയം ഉറപ്പായപ്പോൾ കാറിൽ ഒരു സംഘം പിന്തുടർന്ന് തയ്യാറാക്കിയ തിരക്കഥയെന്ന് വാദം. അധിക്ഷേപ ആംഗ്യം കാണിച്ചപ്പോഴാണ് ചോദ്യം ചെയ്തതത്. പണം നൽകിയത് തന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ആളെല്ല, വേട്ടയാടി അപമാനിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. തന്നെ വേട്ടയാടിയതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ശോഭാ സുരേന്ദ്രൻ വ്യക്തമായി മറുപടി നൽകിയില്ല. പണം നൽകിയ വെള്ള ചുരിദാറിട്ട സ്ത്രീയുമായി തനിക്കൊരു ബന്ധവുമില്ല, അവർ തൻ്റെ കാറിൽ കയറിയിട്ടില്ല, കാറിൽ കണ്ടത് നിഴൽ ആയിരിക്കും എന്നും തുടങ്ങിയ കാര്യങ്ങൾ ശോഭാ സുരേന്ദ്രൻ ആവർത്തിച്ചു.

പിരായിരിയിൽ ബിജെപി പ്രവർത്തകർ സാരി വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകർ കാണിച്ചപ്പോൾ ഇത് സാരി വിതരണമാണോ എന്ന മറുചോദ്യം ശോഭാ സുരേന്ദ്രൻ തിരിച്ച് ചോദിച്ചു. യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കെതിരായ ആരോപണങ്ങളും ഇതിനെതിരെ ശോഭ നിരത്തി.

Leave a Reply

Your email address will not be published. Required fields are marked *