ന്യൂഡൽഹി: എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്സോ പരാതി. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആർഡിഎസിലെ മുൻ ജീവനക്കാരനാണ് പരാതി നൽകിയത്. അജി കൃഷ്ണനെ ഡൽഹി പൊലിസ് കസ്റ്റഡിയിൽ എടുത്തു. കൂടുതൽ അന്വേഷണത്തിനു ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എഫ്ഐആറിൽ ഇതുവരെ ആരുടെയും പേര് ചേർത്തിട്ടില്ല. പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തർക്കമാണ് കാരണമെന്നും ആണ് സംഭവത്തിൽ എച്ച്ആർഡിഎസ് പ്രതികരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *