വയോധികയെ പുലി ആക്രമിച്ചുകൊന്നു. മലക്കപ്പാറ തമിഴ്നാട് ഷോളയാർ ഡാം പരിസരത്ത് ആണ് സംഭവം. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മ(75) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മുതൽ ഇസമ്മയെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.

വനപാലകരുടെ പ്രാഥമിക പരിശോധനയിലാണ് പുലി പിടിച്ചതായി കണ്ടെത്തി. ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ ആയിരുന്നു മൃതദേഹം. റോസമ്മയുടെ അരയ്ക്ക് താഴേയ്ക്ക് ആണ് പുലി ഭക്ഷിച്ചത്. റോസമ്മയെ കാണാനില്ലെന്ന വിവരം ലഭിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *