നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി. മന്ത്രിസഭാ രൂപീകരണ ചർച്ചകളും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവായങ്ങളും സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇരുവരും തമ്മിലുള്ള ഈ കൂടിക്കാഴ്ച നടന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ചില കാരണങ്ങളാൽ മാറ്റിവെച്ചിരുന്നെങ്കിലും, ഒടുവിൽ സതീശൻ നേരിട്ടെത്തി ചെന്നിത്തലയുമായി ചർച്ച നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *