തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയെ എതിർക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അധികാരത്തിൽ നിന്ന് പോയി എന്ന് കരുതി അതിവേഗ റെയിൽ പദ്ധതിയെ എതിർക്കില്ല. കേരളത്തിന് ഗുണം ചെയ്യുന്ന വികസന പദ്ധതികളാണ് വേണ്ടത്.

കെ റെയിൽ പദ്ധതി വേണ്ടെന്ന് വച്ചതിന് യുഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് സർക്കാർ പദ്ധതി പ്രഖ്യാപിക്കുന്നത് പ്രചാരണത്തിന് വേണ്ടി മാത്രമാണ്. വികസനത്തിന് വേണ്ടിയല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ആര് വികസന പദ്ധതി പ്രഖ്യാപിച്ചാലും സിപിഐഎം പിന്തുണ നൽകും.

ഇടതു സർക്കാർ കൊണ്ടുവന്ന കെ.റെയിൽ പദ്ധതി വേണ്ടെന്ന് വച്ചത് എന്തിനാണെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.ഡി. സതീശൻ സർക്കാർ ഇടതു സർക്കാർ കൊണ്ടുവന്ന കെ റെയിൽ പദ്ധതി റദ്ദാക്കിയിരുന്നു. മഞ്ഞക്കുറ്റികൾ മാറ്റാൻ റവന്യൂ വകുപ്പിന് നിർദേശവും നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *