കോട്ടയം: മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിൽ ഹോട്ടൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് നേരെ അസഭ്യവർഷം നടത്തിയ കടയുടമക്കെതിരെ പോലീസ് കേസെടുത്തു. മുൻപ് നടത്തിയ പരിശോധനയിൽ ഹോട്ടൽ വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടമയ്ക്ക് താക്കീത് നൽകിയിരുന്നു. ഇതിനുപിന്നാലെ വീണ്ടും പരിശോധനയ്ക്കായി എത്തിയ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വസീം എന്നിവരടങ്ങുന്ന സംഘത്തെയാണ് കടയുടമയായ ബെഞ്ചമിൻ അസഭ്യം പറഞ്ഞ് ആക്ഷേപിച്ചത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നിയമനടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *