തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. നാളെ വൈകീട്ട് നാല് മണി വരെയാണ് കസ്റ്റഡി.
നിധിന്‍രാജ്, മനോജ്, ജീവന്‍, ഷാഹില്‍, ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഗൂഢാലോചന തെളിയിക്കാന്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടു. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തണം. മറ്റ് പ്രതികളെയും കണ്ടെത്തണമെന്നും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് അറിയിച്ചു.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിവിധ ഇടങ്ങളിലായി നടന്ന എന്‍ഫോഴ്‌സെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം ഉണ്ടായത്.
