കൊച്ചി: മലയാളത്തിൻ്റെ പ്രിയ നടൻ സലീം കുമാറിന്റെ വിടവാങ്ങൽ ഇപ്പോഴും മലയാളിക്ക് അംഗീകരിക്കാനായിട്ടില്ല. മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരുപാട് നല്ല കഥാപാത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. 320 ലേറെ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്.

ചികിത്സയിലിരിക്കെ 56-ാം വയസിലാണ് അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു.

എറണാകുളം പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമെന്നറിഞ്ഞതു മുതൽ രാവിലെ തന്നെ ജനപ്രവാഹമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. രാഷ്ട്രീയ, സംസ്കാരിക, സിനിമ മേഖലയിലെ പ്രമുഖരടക്കം ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. ഉച്ചയ്ക്ക് 1 വരെയാണ് ഇവിടെ പൊതുദർശനം ഉണ്ടകുക.

ശേഷം പറവൂരിലെ വീടായ ലാഫിംഗ് വില്ലയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 3.30ന് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന സലിം കുമാറിൻ്റെ ആവശ്യപ്രകാരമായിരിക്കും സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *