സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല!
കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധയിൽ വർധനവുണ്ടായ സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. വൃത്തി പ്രധാനമാണെന്നും ഹോട്ടലിൽ തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ക്ലോറിനേഷൻ നിർബന്ധമാക്കണം. സൂക്ഷിച്ചില്ലെങ്കിൽ രോഗം പടരും. ഷിഗെല്ല വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ കർശനമാക്കാൻ അടിയന്തര നിർദ്ദേശം നൽകി. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും പരിശോധന കർശനമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് നൽകാൻ ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് കർശന നിർദ്ദേശം നൽകി. ഫുഡ് സേഫ്റ്റി വകുപ്പ് ഇതിനായി പ്രത്യേക പരിശോധനകൾ നടത്തും. വൃത്തിഹീനമായ തട്ടുകടകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല അത്തരത്തിൽ വൃത്തിഹീനമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കും.
കോഴിക്കോട് നാലു വയസ്സുള്ള കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച സാഹചര്യത്തിൽ ആണ് ജാഗ്രത നിർദേശം. മൂന്നു കുട്ടികൾക്ക് രോഗം ബാധിച്ചിരുന്നു ഇതിൽ ഒരാൾ ആശുപത്രി വിട്ടു. നിലവൽ മറ്റൊരാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണ്. ഇത് ബാക്ടീരിയ കാരണമുണ്ടാകുന്ന രോഗമാണ്. കുടലിനു ബാധിക്കുന്ന രോഗമാണ് വയറിളക്കവും പനിയുമാണ് രോഗലക്ഷണം ആരോഗ്യമന്ത്രി വ്യക്തമാക്കി. വിദ്യാലയങ്ങളിൽ വെള്ളവും ഭക്ഷണ സാമ്പിളും പരിശോധിക്കുമെന്നും അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും രോഗലക്ഷണങ്ങൾ കാണുന്നുണ്ട്. കഴുകാത്ത പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക കുടിവെള്ളത്തിലൂടെ രോഗം പകരുന്നത് തടയണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.
ബത്തേരിയിലെ കുട്ടികൾക്ക് വയറിളക്കം റിപ്പോർട്ട് ചെയ്ത സ്കൂളിലെ കുഴൽക്കിണറിലെ വെള്ളം പരിശോധിച്ചതിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ സ്കൂളിലെ സാധാരണ കിണറ്റിലെ വെള്ളത്തിന്റെ പരിശോധനാ ഫലം കൂടി വരാനുണ്ട്. പ്രാഥമിക പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൂടുതൽ പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
