കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് കേരളത്തിന്റെ അന്ത്യാഞ്ജലി. പറവൂരിലെ വീടായ ലാഫിങ് വില്ലയിൽ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന സലിം കുമാറിൻ്റെ ആവശ്യപ്രകാരമാണ് സംസ്കാരം നടന്നത്. മക്കളായ ചന്തുവും ആരോമലും സലിംകുമാറിന്റെ ചിതയ്ക്ക് തീകൊളുത്തി. നിരവധി പേരാണ് സലിം കുമാറിനെ അവസാനമായി ഒരുനോക്കു കാണാന്‍ പറവൂരിലെ വീട്ടിലേക്കും ടൗൺഹാളിലേക്കും എത്തിയത്.
കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും നാട്ടുകാരും സിനിമാസ്വാദകരും കലാകാരനെ അവസാന നോക്ക് കാണാനായി എത്തി. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിലേക്ക് കൊണ്ടുപോയത്. തുടർന്ന് ടൗൺഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് മൃതദേഹം ടൗൺ ഹാളിൽ നിന്നും വീട്ടിലേക്കെത്തിച്ചത്.
ന്യുമോണിയ ബാധയെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് കൊച്ചി അമൃത ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു.
