കോഴിക്കോട്: കോഴിക്കോട് ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ എസ്ഐയ്ക്കു നേരെ ആക്രമണം. കല്ലായി സ്വദേശി ഷഫീഖാണ് പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് പിടിയിലായത്.

പന്നിയങ്കര സബ് ഇൻസ്പെക്ടർ അമൽ ജോയിയെ കാലു കൊണ്ട് ചവിട്ടി പരുക്കേല്പിക്കുകയായിരുന്നു. പയ്യാനക്കൽ വലിയതൊടി റോഡിൽ വച്ചായിരുന്നു ആക്രമണം. ഇയാളിൽ നിന്ന് ഗ്ലാസ് ട്യൂബ് ഉൾപ്പെടെ കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *