വയനാട് മേപ്പാടിയിലെ തുരങ്കപാത നിർമ്മാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. കള്ളാടി പാലത്തിന് സമീപമാണ് അപകടം നടന്നത്.
പ്രദേശത്ത് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇതിനോടകം മണ്ണിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ എൻഡിആർഎഫ് സംഘത്തോട് സ്ഥലത്തെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പ്രദേശത്ത് മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ വെല്ലുവിളിക്കുന്നുണ്ട്.
