തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിൽ റാഗിങ് പരാതി. നഗരൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് റാഗിങ് എന്ന് പരാതി ഉയർന്നത്. പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് മർദിച്ചതായാണ് പരാതി. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തിൽ മർദനമേറ്റ വിദ്യാർഥികളുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം നഗരൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സ്കൂളിൽ വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതാണ് തർക്കത്തിനും പിന്നാലെ മർദനത്തിലേക്കും എത്തിയതെന്ന് പരുക്കേറ്റ വിദ്യാർഥിയുടെ സഹോദരൻ പറഞ്ഞു.
എന്നാൽ സംഭവത്തെ ന്യായീകരിക്കുകയാണ് സ്കൂൾ അധികൃതർ. സ്കൂളിന് പുറത്ത് വച്ചാണ് സംഭവം നടന്നതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം
