തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തൽ. അക്കൗണ്ടുകളിൽ വലിയ തുകയുടെ കുറവുള്ളതായി കണ്ടെത്തി. സംഭവത്തിൽ ആഭ്യന്തര മന്ത്രിയോട് അന്വേഷണത്തിന് ആവശ്യപെട്ട് ആരോഗ്യമന്ത്രി കത്ത് നൽകി. പ്രത്യേക അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്നാണ് ആവശ്യം. കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും കത്തിലുണ്ട്. ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സൂപ്രണ്ട് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേടുകൾ വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *