ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 30 കോടി രൂപയാണ് സമ്മാന തുക. രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപതു പേര്‍ക്ക്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10
പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. കൂടാതെ 5000 മുതല്‍ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളുമുണ്ട്.

500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്പന ജൂലൈ 20 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ 26 നാണ് നറുക്കെടുപ്പ്.

അച്ചടിച്ച പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മാത്രം
അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്പനക്കാരില്‍ നിന്നോ നേരിട്ടു
വാങ്ങേണ്ടതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ ഡിജിറ്റല്‍ പേയ്‌മെന്റ്
ലിങ്കുകള്‍ എന്നിവ വഴി വില്പനയില്ല.

Leave a Reply

Your email address will not be published. Required fields are marked *