കോട്ടയം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്‌യുവും തമ്മിലുള്ള പോര് മുറുകുന്നതിനിടയിൽ, കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ പേരെടുത്ത് പറഞ്ഞ് മുതിർന്ന നേതാവ് വി.എം. സുധീരൻ. കോട്ടയത്ത് നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിക്കിടെയാണ് സുധീരൻ രംഗത്തെത്തിയത്. ആരുടെ മുൻപിലും ഭയമില്ലാതെ, ആർജവത്തോടെ സ്വന്തം നിലപാടുകൾ തുറന്നു പറയുന്നതാണ് കെഎസ്‌യുവിന്റെ പാരമ്പര്യമെന്ന് സുധീരൻ ഓർമ്മിപ്പിച്ചു. ഇത്തരം നിലപാടുകൾ എടുക്കുമ്പോൾ താൽക്കാലികമായി ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാമെന്നും എന്നാൽ അതിൽ തളരാതെ കെഎസ്‌യു ധീരമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വേദിയിൽ വെച്ച് അലോഷ്യസ് സേവ്യറിന് കൈ കൊടുത്തുകൊണ്ടാണ് സുധീരൻ തന്റെ പ്രശംസയും പിന്തുണയും അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *