ഹൈദരാബാദ്: ക്ഷേത്രത്തില്‍ നഗ്നയായി പ്രവേശിച്ച് വിഗ്രഹം എടുത്ത ശേഷം യുവതി ക്ഷേത്രക്കുളത്തില്‍ ചാടി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. സോഫ്റ്റ്വെയര് എന്‍ജീനയറായ തേജസ്വിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വസ്ത്രങ്ങള്‍ ക്ഷേത്രക്കുളത്തിന് സമീപം അഴിച്ചുവെച്ച ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് കുളത്തില്‍ ചാടുകയുമായിരുന്നു. പരിശോധനയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.
എന്നാല്‍ വിഗ്രഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്ക് ശേഷം ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (ഡിആര്‍എഫ്) സംഘം സ്ഥലത്തെത്തുകയും കുളത്തില്‍ പരിശോധന നടത്തിയിട്ടും വിഗ്രഹം കണ്ടെത്താന്‍ സാധിച്ചില്ല.
