ന്യൂ ഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്റിൽ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ. സഭ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം മുൻനിർത്തിയാണ് പ്രതിഷേധം.
വിഷയത്തിൽ സ്പീകർക്ക് അടിയന്തര പ്രമേയത്തിനു നോട്ടിസ് അയച്ച് പ്രതിപക്ഷ എംപിമാർ. കെ രാധാകൃഷ്ണൻ, കൊടികുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, രാജ്യസഭ എംപി എഎ റഹീം, പി സന്തോഷ് കുമാർ, ഡോ ജോൺ ബ്രിട്ടാസ് എംപി എന്നിവരാണ് നോട്ടീസ് നൽകിയത്.പാർലമെൻ്റ് വർഷകാല സമ്മേളനത്തിലാണ് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. അയോധ്യ രാമക്ഷേത്ര കൊള്ള, ചോദ്യപേപ്പർ ചോർച്ച, സോനം വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിൽ എടുത്തത് ഉൾപ്പെടെ വിഷയങ്ങളിൽ സഭ ഇന്ന് പ്രക്ഷുബ്ധമാകും.
സോനം വാങ്ചുക്കിനെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തതും, പരീക്ഷ നടത്തിപ്പിലെ തട്ടിപ്പുകളും സഭ നിർത്തിവെച്ചു ചർച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ എംപി രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തൃണമൂൽ വിമത എംപിമാരെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം യോഗത്തിൽ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു
