തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മഴ മുന്നറിയിപ്പിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെയോടെ സംസ്ഥാനത്ത് വീണ്ടും മഴ ദുർബലമാകും . നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല . ഇന്ന് മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യത ഉണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തമായതിനാൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. നിലവിൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് തടസ്സമില്ല.

Leave a Reply

Your email address will not be published. Required fields are marked *