പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയ്ക്കും, കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരായ പൊലീസ് നടപടിയില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധം. പ്രതിപക്ഷബഹളത്തില്‍ ലോക്‌സഭയും രാജ്യസഭയും പന്ത്രണ്ട് മണി വരെ നിര്‍ത്തിവച്ചു. ചോദ്യാത്തരവേളയ്ക്ക് ശേഷം ചര്‍ച്ചയാകാമെന്ന് ലോക്‌സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തിയത്. പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. അതേസമയം തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ സിജെപി സമരത്തിന് നേരയുള്ള പൊലീസ് നടപടി സംബന്ധിച്ച ഹര്‍ജി അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി.
