തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് കോടതി ജാമ്യം അനുവദിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകളിലാണ് അദ്ദേഹത്തിന് കോടതി ജാമ്യം നൽകിയത്. എന്നാൽ കാപ്പ ചുമത്തപ്പെട്ട് തടവിൽ കഴിയുന്നതിനാൽ സുഗതന് തൽക്കാലം ജയിൽ മോചിതനാകാൻ സാധിക്കില്ല.

നേരത്തെ, കാപ്പ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്നതിനിടയിലാണ് സുഗതൻ കൗൺസിലർ ആയി സത്യപ്രതിജ്ഞ ചെയ്തത്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്നും, ജനകീയ കൽപ്പന മാനിക്കപ്പെടണമെന്നും വ്യക്തമാക്കിയാണ് കോടതി ഇതിന് അനുമതി നൽകിയത്. അസാധാരണ സാഹചര്യങ്ങളിൽ ജനവിധി മാനിച്ചുകൊണ്ട് കോടതിയ്ക്ക് ഇത്തരം അസാധാരണ തീരുമാനങ്ങൾ എടുക്കാമെന്നും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.

കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ.

Leave a Reply

Your email address will not be published. Required fields are marked *