ഡൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം.നിലവില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 380ലെത്തി.
മാസത്തില്‍ ഒരു ദിവസമെങ്കിലും സൈക്കിളിലോ ബസിലോ ആളുകള്‍ യാത്ര ചെയ്യണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിര്‍ദേശിച്ചു.
‘മലിനീകരണം കുറയ്ക്കുന്നതിന് നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. വ്യവസായ മേഖലയും പൊതുജനങ്ങള്‍ക്കും ഇത് ബാധകമാണ്. അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും മലിനീകരണം കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും മാസത്തില്‍ ഒരു ദിവസമെങ്കിലും നിങ്ങളുടെ യാത്രാരീതി മാറ്റണം’. മനീഷ് സിസോദിയ പറഞ്ഞു.
ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കുന്നതിനായി അടിയന്തര നടപടി വേണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.
. ഒക്ടോബര്‍ 24 മുതല്‍ ഈ മാസം 8 വരെയുള്ള കാലയളവില്‍ ഉണ്ടായ വാഹനപുകയാണ് അതി രൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് വ്യക്തമാക്കി.നഗരത്തില്‍ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു.
ഡല്‍ഹിക്ക് പുറമെ കൊല്‍ക്കത്തയിലും മുംബൈയിലും അന്തരീക്ഷ മലിനീകരണം മോശമാണ്.