എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ പ്രചരണത്തിന് ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത് . തൃത്താല മണ്ഡലം യുഡിഎഫിന്റെ വി.ടി ബല്‍റാമില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് പ്രവര്‍ത്തനം. സംവിധായകന്‍ ആഷിക് അബു, നടന്‍ ഇര്‍ഷാദ് തുടങ്ങിയവര്‍ രാജേഷിന് വോട്ട് ചോദിച്ച് റോഡ് ഷോയില്‍ പങ്കെടുത്തു.

എഴുത്തുകാരായ കെ.ആര്‍.മീര, ബെന്യാമിന്‍,സുസ്‌മേഷ് ചന്ദ്രോത്ത് തുടങ്ങിയവരും തൃത്താലയില്‍ രാജേഷിന് വോട്ട് തേടി പ്രചരണത്തിനെത്തുന്നുണ്ട്. കെ.ആര്‍ മീരക്കെതിരെ വി.ടി ബല്‍റാം നടത്തിയ സൈബര്‍ അധിക്ഷേപം സമീപദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.

രാഹുല്‍ ഗാന്ധിയും, ശശിതരൂരും ഉള്‍പ്പെടെ താരപ്രചാരകരെ രംഗത്തിറക്കിയാണ് യുഡിഎഫ് മണ്ഡലം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. വി.ടി ബല്‍റാം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിൽ വോട്ടായി മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോണ്‍ഗ്രസ് സഹയാത്രികനായ സിനിമാതാരം രമേശ് പിഷാരടിയും ബല്‍റാമിന് വേണ്ടി പ്രചരണത്തിനെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *