തൃശ്ശൂർ: ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് കരുവന്നൂർ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പായ 3.318 മീറ്റർ കടന്ന് 3.588 മീറ്ററായി ഉയർന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്നു തുടങ്ങി.

ഇല്ലിക്കൽ റെഗുലേറ്റർ തുറക്കുന്നതോടെ കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം എന്നീ പ്രദേശങ്ങളിലും സമീപത്തെ കോൾ പടവുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന സമീപവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും, ആവശ്യമെങ്കിൽ അധികൃതരുടെ നിർദ്ദേശമനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കാൻ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *